kklm
കൂത്താട്ടുകുളം ഗവ.യു പി സ്കൂൾ കുട്ടികൾ ലഹരിക്കെതിരെ അവതരിപ്പിച്ച ഫ്ലാഷ് മോബ്

കൂത്താട്ടുകുളം :കളരിപ്പയറ്റും തിരുവാതിര കളിയുമടങ്ങിയ ഫ്ലാഷ് മോബ് അവതരിപ്പിച്ച കൂത്താട്ടുകുളം ഗവ.യു പി സ്കൂൾ കുട്ടികളുടെ ലഹരി വിരുദ്ധ പ്രചാരണ പരിപാടി ശ്രദ്ധേയമായി. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിലാണ് കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്,
സ്വകാര്യ സ്റ്റാൻഡ് എന്നിവ ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ പ്രചാരണം നടത്തിയത്. ബസുകളിലും കടകളിലും ലഹരിവിരുദ്ധ പ്രചാരണ സ്റ്റിക്കറുകൾ പതിച്ചും യാത്രക്കാർക്ക് ലഘുലേഖകൾ നൽകിയും കുട്ടികളും അദ്ധ്യാപകരും പ്രചാരണത്തിൽ പങ്കാളികളായി.
നഗരസഭാധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ലിനു മാത്യു അദ്ധ്യക്ഷനായി. സ്ഥിരംസമിതി അദ്ധ്യക്ഷ രായ സണ്ണി കുര്യാക്കോസ്, മരിയ ഗൊരേത്തി, ഷിബി ബേബി, കൗൺസിലർമാരായ പി.ആർ.സന്ധ്യ,റോബിൻ വൻനിലം,അനിൽ കരുണാകരൻ, സ്കൂൾ വികസന സമിതി ചെയർമാൻ സി.എൻ.പ്രഭകുമാർ, ഹെഡ്മാസ്റ്റർ എ,​വി.മനോജ്, എക്സൈസ് ഓഫീസർ കെ.പി.സജികുമാർ, മനോജ് കരുണാകരൻ, ഹണി റെജി, ആർ.വത്സലാദേവി, കെ.വി.ബാലചന്ദ്രൻ,സി.പി.രാജശേഖരൻ, കെ.ഗോപിക, ബിസ്മി ശശി, കൺവീനർ അനീറ്റ ഷാനു ഡിസിൽവ എന്നിവർ സംസാരിച്ചു.