 
കോതമംഗലം: ഭിന്നശേഷിക്കാർക്കായുള്ള പീസ്‌വാലിയുടെ ആടും കൂടും പദ്ധതി ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാർക്ക് വളർത്തുമൃഗങ്ങളെ നൽകുന്നതാണ് പീസ്‌വാലിയുടെ പദ്ധതി. ഒരാൾക്ക് നാല് ആടുകളെയാണ് വിതരണം ചെയ്യുന്നത്. കൂട് ഉൾപ്പെടെ 20000 രൂപയാണ് പദ്ധതി ചെലവ്. ഇരുമലപ്പടി സ്വദേശി സുധാകരനാണ് ആദ്യ ഗുണഭോക്താവ്.
ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ നിർമ്മിച്ച ഓട്ടോറിക്ഷ, എൽ.ഇ.ഡി നിർമ്മാണ യൂണിറ്റ്, സൈക്കിൾ റിപ്പയറിംഗ് യൂണിറ്റ് എന്നീ പദ്ധതികളും പീസ്‌വാലി നടപ്പിലാക്കിയിട്ടുണ്ട്. മുൻ മന്ത്രി ടി.യു.കുരുവിള ചടങ്ങിൽ മുഖ്യാതിഥിയായി. പീസ്‌വാലി ഭാരവാഹികളായ പി.എം അബൂബക്കർ, രാജീവ് പള്ളുരുത്തി തുടങ്ങിയവർ സംസാരിച്ചു.