അങ്കമാലി: പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്ന അഭിഭാഷകരെ കള്ളക്കേസിൽ കുടുക്കുന്ന പോലീസിന്റെ നടപടിയിലും പൊലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് അങ്കമാലി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അങ്കമാലി കോടതിക്കു മുന്നിൽ സമരം നടത്തി. പ്രതിഷേധം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.എസ്.ഷാജി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വ.സജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അഭിഭാഷകരായ എം.പി.ഇട്ടിയച്ചൻ, തങ്കച്ചൻ വർഗീസ്, ജിനോ കല്ലറക്കൽ, എ.ജെ.ബെന്നി ,അരുൺ ജഗദീഷ് , കെ.കെ. അജികുമാർ, ടോമി അഗസ്റ്റിൻ, ടോം മാത്യു, ടോണി ജേക്കബ്, ജീവൻ ബാലകൃഷ്ണൻ, ഭാഗ്യലക്ഷ്മി, മഞ്ജു അഗസ്റ്റിൻ, വിഷ്ണു,നിർമ്മൽ ജെ. കല്ലേലി എന്നിവർ സംസാരിച്ചു.