അങ്കമാലി: ഐ.എൻ.ടി.യു.സി. അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. ഐ.എൻ.ടി.യു.സി.മണ്ഡലം പ്രസിഡന്റ് ഷൈരോ കരേടന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. ടി.പോൾ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി കെ.ഐ.ഷിജു, തോമസ് കോട്ടയ്ക്കൽ, കെ.ജി.ബാബു, പി.കെ.ആന്റു ,ബിജു മലയിൽ, രാജേഷ്, എം.ഡി.ജോർജ്, എന്നിവർ നേതൃത്വം നൽകി.