 
കാലടി: നീലീശ്വരം വിന്നേഴ്സ് കോളേജിൽ കേരളപ്പിറവിദിനം ആഘോഷിച്ചു. കേരളത്തിന്റെ വികസന നാൾവഴികളെപ്പറ്റിയുള്ള സന്ദേശ കാർഡ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. ചെയർമാൻ അശ്വിൻ ഷാജിക്ക് നൽകി പ്രോഗ്രാം കോ ഓർഡിനേറ്റർ വി.എസ്.ജിഷ്ണു വിതരണോദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ വി.കെ.ഷാജി അദ്ധ്യക്ഷനായി. മാനേജർ കെ.എൻ. സാജു, ലക്ഷ്മി എം.രാജ് എന്നിവർ സംസാരിച്ചു.