കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് കോളേജിൽ കേരളപ്പിറവിയാഘോഷിച്ചു. പ്രിൻസിപ്പൽ ഡോ.ഷാജു വർഗീസിന്റെ അദ്ധ്യക്ഷതയിൽ പ്രൊഫ.വർഗീസ് എസ്.നെടുന്തള്ളിൽ മുഖ്യ പ്രഭാഷണം നടത്തി. ഡോ.കെ.പി.ജോസ്, ഡോ.വി.അനു, നവീന ജിനേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.