
കൊച്ചി: പ്രമേഹാനുബന്ധ പാദരോഗങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ഇന്ത്യൻ ഫൂട്ട് ആൻഡ് ആങ്കിൾ സൊസൈറ്റി നവംബർ രണ്ട് ദേശീയ പാദരോഗ ബോധവത്കരണ ദിനമായി (ഫൂട്ട് ആൻഡ് ആങ്കിൾ ഡേ) ആചരിക്കും. ഒരാഴ്ചത്തെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് ഡോ. രാജേഷ് സൈമൺ പറഞ്ഞു. ഷാർക്കോട്ട് ഫൂട്ട് രോഗമാണ് ഈവർഷത്തെ വിഷയം. പ്രമേഹം ഉൾപ്പെടെ ജീവിതശൈലീ രോഗങ്ങൾ മൂലം നാഡികൾക്ക് ഹാനി സംഭവിക്കുകയും പാദങ്ങളിലെ സ്പർശനശേഷി നഷ്ടപ്പെടുകയും ചെയ്യുന്നതാണ് രോഗം. അഞ്ചിന് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഡോ. ഡെന്നിസ് പി. ജോസ് പറഞ്ഞു.