കാലടി: കേരള കർഷകസംഘം അയ്യമ്പുഴ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിത്ത് നടീൽ ഉത്സവം കെ.എസ്.കെ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ഐ.ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട് പിരിവ് ഉദ്ഘാടനം അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി. യു.ജോമോൻ നിർവഹിച്ചു. അയ്യമ്പുഴ ലോക്കൽ സെക്രട്ടറി പി.സി. പൗലോസ്,കർഷസംഘം നേതാക്കളായ ജോസ് മാത്യു, എം.ആർ.ശിവൻ എന്നിവർ സംസാരിച്ചു.