കാലടി: കാഞ്ഞൂർ സർവിസ് സഹകരണ ബാങ്കിൽ ലഹരിവിരുദ്ധ സമ്മേളനം സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് എം.ബി.ശശിധരൻ ഉദ്ഘാടനം ചെയ്തു. പി.വി. ഗോവിന്ദൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.കെ.ലെനിൻ, എ. എ.ഗോപി, പി.എസ്.പരീത്, സാജു പപ്പച്ചൻ എന്നിവർ സംസാരിച്ചു.
പുതിയേടം ശക്തൻ തമ്പുരാൻ യു.പി സ്കൂൾ
പുതിയേടം ശക്തൻ തമ്പുരാൻ മെമ്മോറിയൽ യു.പി സ്കൂളിലെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി പുതിയേടം കവലയിൽ കുട്ടിച്ചങ്ങല തീർത്തു. ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരിവിരുദ്ധ ഗാനാലാപനം, പോസ്റ്റർ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.