 
കോലഞ്ചേരി: അങ്കണവാടി പ്രവേശനോത്സവത്തോടനുബന്ധിച്ച് എൻ.സി.പി കുന്നത്തുനാട് ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവാണിയൂർ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടി കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ദയാകിരൺ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റും എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റുമായ റെജി ഇല്ലിക്കപറമ്പിൽ വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ളോക്ക് പ്രസിഡന്റ് സാൽവി കെ.ജോൺ അദ്ധ്യക്ഷനായി. ഐ.സി.ഡി.എസ് ഓഫീസർ ചിഞ്ചു ആർ.നായർ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സുകുമാരൻ വെണ്ണിക്കുളം, മണ്ഡലം പ്രസിഡന്റ് ജോഷി സേവ്യർ, മനോജ് മേമ്പിള്ളി, നിഖിൽ, അജി കൊട്ടാരത്തിൽ, പഞ്ചായത്ത് അംഗം സജി പീറ്റർ, ദീപ വേലായുധൻ തുടങ്ങിയവർ സംസാരിച്ചു. ബ്ളോക്ക് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘടനയാണ് ദയാകിരൺ. പഞ്ചായത്തിലെ 26 അങ്കണവാടികളിലെ 399 കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.