അങ്കമാലി: മൂക്കന്നൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മർച്ചന്റ്‌സ് അസോസിയേഷൻ, കുടുംബശ്രീ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, രാഷ്ട്രീയപാർട്ടികൾ, ബഹുജനസംഘടനകൾ എന്നിവയെ അണിനിരത്തി പത്ത് കിലോമീറ്റർ ദൈർഘ്യമുള്ള മനുഷ്യച്ചങ്ങല തീർത്തു. റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി അദ്ധ്യക്ഷത വഹിച്ചു. സി.എസ്.ടി കോൺഗ്രിഗേഷൻ സുപ്പീരിയർ ബ്രദർ ഡോ. വർഗീസ് മഞ്ഞളി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. എക്‌സൈസ് അസി.കമ്മീഷണർ പി.എൽ.ജോസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.അംബിക, എം.എ.ജി.ജെ ആശുപത്രി ഡയറക്ടർ ബ്രദർ തോമസ് കരോണ്ട്കടവിൽ,കെ.പി.ബേബി, ടി.എം.വർഗീസ്, എൻ.എ.ഷൈബു, എം.കെ. തോമസ്, സെബി തോമസ്, പോൾ പി.കുര്യൻ, കൺവീനർ നിജോ ജോസഫ് എന്നിവർ.