തിരുവാങ്കുളം: പബ്ലിക് ലൈബ്രറി സാരംഗി മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മയെ അനുസ്മരിച്ചു. ക്ളബ് പ്രസിഡന്റ് ഷിനി സലീഫ് അദ്ധ്യക്ഷത വഹിച്ചു. ഗായകൻ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി രമേശൻ, ഡോ.പി.ഐ. കുര്യാക്കോസ്, ടി.പി. കൊച്ചുമോൻ എന്നിവർ സംസാരിച്ചു.