
ചോറ്റാനിക്കര: ലഹരി വിരുദ്ധ കാമ്പെയിന്റെ ഭാഗമായി ലഹരി വിരുദ്ധ ജനകീയ റാലിയും ലഹരി വിരുദ്ധ സദസും സംഘടിപ്പിച്ചു. പുളിക്കമാലിയിൽ നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ ജനകീയ റാലി മുളന്തുരുത്തി പൊലീസ് സബ്ബ് ഇൻസ്പെക്ടർ പ്രിൻസി ആർ. ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് അംഗം ലിജോ ജോർജ് അദ്ധ്യക്ഷത വഹിച്ചു. മുളന്തുരുത്തി പൊലീസ് സബ്ബ് ഇൻസ്പെക്ടർ സുരേഷ് വി.റ്റി. ലഹരി വിരുദ്ധ സന്ദേശം നൽകി. തുരുത്തിക്കരയിൽ അവസാനിച്ച ലഹരി വിരുദ്ധ ജനകീയ റാലിക്ക് ശേഷം ജനമൈത്രി കോ-ഓർഡിനേറ്റർ അജേഷ് കെ.പി. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഞ്ചു അനിൽകുമാർ , റീന റെജി, ജെറിൻ റ്റി. ഏല്യാസ്, സയൻസെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ പി.എ. തങ്കച്ചൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് സുധ രാജേന്ദ്രൻ , ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.ആർ. മുരളീധരൻ , സി.ഡി.എസ് ചെയർ പേഴ്സൺ ഇന്ദിരാ സോമൻ , ആൻ സാറാ ജോൺസൺ, ആദർശ് ശശി എന്നിവർ സംസാരിച്ചു.