അങ്കമാലി: അങ്കമാലി ഡിസ്റ്റിൽ നടന്ന മൂന്നാമത് ഇന്റർ കോളേജിയേറ്റ് ഡിസ്റ്റ് വോളിബാൾ ടൂർണമെന്റിൽ ശ്രീ നാരായണഗുരു കോളേജ് ചേളന്നൂർ വിജയികളായി. ഡിപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. കേരള സ്റ്റേറ്റ് വോളിബാൾ അസോസിയേഷൻ പ്രസിഡന്റ്‌ ബിനോയ്‌ ജോസഫ്‌ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. അന്തർദേശീയ ബീച്ച് വോളിബാൾ താരം യൂസഫ് കെ.ഇബ്രാഹിം, വോളിബാൾ താരം മൊയ്‌ദീൻ നൈന, മുൻ വോളിബാൾ താരം ഗോപിദാസ് എന്നിവർ സംസാരിച്ചു. റോജി എം ജോൺ എം.എൽ.എ സമ്മാനദാനം നിർവഹിച്ചു.