അങ്കമാലി: മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരികൾക്കായി ലേബർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എൻ.വി. പോളച്ചൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡാന്റി ജോസ് കാച്ചപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. അസി.ലേബർ ഓഫീസർ ടി.കെ.നാസർ നേതൃത്വം നൽകി. അസോസിയേഷൻ ഭാരവാഹികളായ തോമസ് കുര്യാക്കോസ്, ഡെന്നി പോൾ, ജോണി കുര്യാക്കോസ്, ടി.ടി.വർഗീസ്, ബിജു പുപ്പത്ത്, കെ.വൈ.കോരച്ചൻ, റോജിൻ ദേവസി, മേരി പോൾസൺ എന്നിവർ സംസാരിച്ചു.