പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജ് മലയാള വിഭാഗവും പൂർവ വിദ്യാർത്ഥി സംഘടനയും സംയുക്തമായി കേരളപ്പിറവി ദിനത്തിൽ മലയാളഭാഷയോടുള്ള ആദരസൂചകമായി അക്ഷരാഞ്ജലി, മലയാളം സെമിനാർ എന്നിവ സംഘടിപ്പിച്ചു. കോളേജിലെ വിവിധ വിഭാഗങ്ങളിലെ അദ്ധ്യാപകരും പ്രമുഖരും ഗുരുസ്ഥാനീയരായി നിന്ന് വിദ്യാർത്ഥികളെ കൊണ്ട് മലയാള അക്ഷരങ്ങൾ എഴുതിച്ച അക്ഷരാഞ്ജലി പ്രിൻസിപ്പൽ ഡോ.ടി.എച്ച്. ജിത ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം പൂർവ അദ്ധ്യാപകനായ പ്രൊഫ. കെ.എൻ.വിഷ്ണു നമ്പൂതിരി അക്ഷരമാല സെമിനാറിന് നേതൃത്വം നൽകി. അദ്ധ്യാപകരായ പി.ആർ.ശ്രീജ, കെ.രാഗി ശേഖർ, എം.പി.വിജി, ഡോ.പി.ജി.രഞ്ജിത്ത്, ടി.എസ്.ഷിജി, സോനു വി.സാഗർ, സജീവ് സദാനന്ദൻ, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് എൻ.എസ്.സജിത് കുമാർ, സെക്രട്ടറി കെ.എച്ച്.രോഹിണി, വിഷ്ണു, അഖിൽദേവ് എന്നിവർ സംസാരിച്ചു.