മൂവാറ്റുപുഴ: റാക്കാട് ഗവ. യു.പി.സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും അമ്പലംപടിയിൽ ലഹരി വിരുദ്ധറാലി, ഫ്ലാഷ് മോബ്, ലഹരിവിരുദ്ധചങ്ങല എന്നിവ സംഘടിപ്പിച്ചു. വാർഡ് അംഗം പി.കെ. രെജി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്‌ട്രസ് ശശികല സംസാരിച്ചു. പഞ്ചായത്ത് അംഗം ജമന്തി മദനൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ പ്രസിഡന്റ് എം.കെ. സന്തോഷ് ലഹരിവിരുദ്ധ സന്ദേശം നൽകി.