fact

കളമശേരി: കേന്ദ്ര ഗവണ്മെന്റ് പൊതുമേഖലാ സ്ഥാപനമായ ഫാക്ടിൽ നടന്നു വന്ന ഹിന്ദി ദ്വൈവാരാചരണ ആഘോഷങ്ങൾ സമാപിച്ചു. ഉദ്യോഗമണ്ഡൽ ക്ലബ്ബിൽ നടന്ന സമാപന സമ്മേളനത്തിൽ ഫാക്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കിഷോർ റുങ്ത അദ്ധ്യക്ഷനായിരുന്നു. ജില്ലാ കളക്ടർ ഡോ. രേണു രാജ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും മത്സര വിജയികൾക്ക് സമ്മാന വിതരണം ചെയ്തു . ഫാക്ട് ഡയറക്ടർമാരായ അനുപം മിശ്ര, എസ്. ശക്തിമണി എന്നിവർ ആശംസകൾ അർപ്പിച്ചു. ഹിന്ദി വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ പഞ്ചനൻ പൊഡാർ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദേശം വായിച്ചു.