മൂവാറ്റുപുഴ: ഓൾ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ മൂവാറ്റുപുഴ മേഖല വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി സജി മാർവൽ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് ജോമറ്റ് മാനുവൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് റോണി ആഗസ്റ്റിൻ മുഖ് പ്രഭാഷണം നടത്തി. തുടർന്ന് മുതിർന്ന അംഗങ്ങളെ ആദരിച്ചു. സംസ്ഥാന വെൽഫെയർ ഫണ്ട് ജനറൽ കൺവീനർ ബിനോയ് കള്ളാട്ടുകുഴി സാന്ത്വനം പദ്ധതി വിശദീകരിച്ചു. മികച്ച വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ജില്ലാ ട്രഷറർ എ.എ.രജീഷ് വിതരണം ചെയ്തു. മേഖലയിലെ മികച്ച യൂണിറ്റായ വാഴക്കുളം യൂണിറ്റിനുള്ള മെറിറ്റോറിയൽ അവാർഡ് ജില്ലാ ജോയിന്റ് സെക്രട്ടറി പി .പി. നജീബ് നൽകി. മേഖലയിലെ ക്രിക്കറ്റ് ടീം അംഗങ്ങളെ മെമെന്റോ നൽകി ആദരിച്ചു. ജില്ലാ സ്വാശ്രയസംഘം കോ ഓർഡിനേറ്റർ ടോമി സാഗ, മേഖലാ സെക്രട്ടറി അജിമോൻ പി.എസ്., മേഖലാ ട്രഷറർ ബിബിൻ കുര്യൻ, മേഖലാ വൈസ് പ്രസിഡന്റ് ജോർജ് എം.വി., മേഖലീ ജോയിന്റ് സെക്രട്ടറി സനിൽ കെ .എസ്.തുടങ്ങിയവർ സംസാരിച്ചു . പുതിയ ഭാരവാഹികളായി അജിമോൻ പി.എസ്. (പ്രസിഡന്റ് ), സനിൽ കെ. എസ്. (സെക്രട്ടറി), സുജയ് സെബാസ്റ്റ്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.