പറവൂർ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളേജിൽ ഭക്ഷ്യമേള നടത്തി. പ്രിൻസിപ്പൽ ഡോ.കെ.ആർ.സഞ്ജുന ഉദ്ഘാടനം ചെയ്തു. മാനേജർ പി.എൻ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. മേളയിൽ വിജയികളായവർക്ക് പാചക വിദഗ്ദ്ധനും നടനുമായ ഷൈൻ സമ്മാനദാനം നടത്തി. അസി.പ്രൊഫസർമാരായ കെ.എസ്.ശ്യാംകുമാർ, ശ്രീദേവി ഭാസിൻ എന്നിവർ നേതൃത്വം നൽകി.