മൂവാറ്റുപുഴ: സി.പി.എം മുളവൂർ ലോക്കൽ കമ്മിറ്റി നിർമ്മിച്ച കനിവ് ഭവനത്തിന്റെ താക്കോൽദാനം ഇന്ന് വൈകിട്ട് മൂന്നിന് നടക്കും. മുളവൂർ ചിറപ്പടി ഭാഗത്ത് വെട്ടിയാങ്കുന്നേൽ വീട്ടിൽ വിധവയായ ബീവിയുടെ കുടുംബത്തിനാണ് വീട് നിർമ്മിച്ച് നൽകുന്നത്.വീടിന് സമീപം ചേരുന്ന യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ വീടിന്റെ കൈമാറും. എട്ട് ലക്ഷം രൂപ മുടക്കി എല്ലാവിധ സൗകര്യങ്ങളോടെയാണ് 600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് നിർമ്മിച്ചത്. നാട്ടുകാരുടെ സഹകരണത്തോടെ സി.പി.എം പ്രവർത്തകരും അനുഭാവികളും ചേർന്നാണ് ധനശേഖരണവും നിർമ്മാണ സാമഗ്രികളുടെ ശേഖരണവും നടത്തിയത്. മുളവൂർ ലോക്കൽ കമ്മിറ്റിയുടെ മൂന്നാമത്തേതും മൂവാറ്റുപുഴ ഏരിയയിലെ 19-ാമത്തേയും കനിവ് ഭവനമാണിത്. യോഗത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി .ആർ.മുരളീധരൻ, ജില്ലാ കമ്മിറ്റി അംഗം പി.എം.ഇസ്മയിൽ, ഏരിയാ സെക്രട്ടറി കെ.പി.രാമചന്ദ്രൻ, ലോക്കൽ സെക്രട്ടറി വി.എസ്. മുരളി എന്നിവർ പങ്കെടുക്കും.