sn-college-kedamagalam-co
കെടാമംഗലം എസ്.എൻ കോളേജിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ ചങ്ങല എസ്.എൻ.ഡി.പി പറവൂർ യൂണിയൻ പ്രസിഡന്റും റിട്ട. എക്സസൈസ് സർക്കിൾ ഇൻസ്പെക്ടറുമായ സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കെടാമംഗലം എസ്.എൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ലഹരിവിരുദ്ധ ക്ളബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി പറവൂർ യൂണിയൻ പ്രസിഡന്റും റിട്ട. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുമായ സി.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ.രംഗനാഥ് ആമുഖ പ്രസംഗം നടത്തി. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ ചങ്ങലയിൽ കണ്ണികളായി.