തൃക്കാക്കര: ഗാർബേജ് ആപ്പ് ക്യു ആർ കോഡ് പതിക്കാൻ വീട്ടിലെത്തിയ ആശാവർക്കറെ വീട്ടുടമസ്ഥൻ അധിക്ഷേപിച്ചതായി പരാതി. കഴിഞ്ഞ 28ന് ആണ് സംഭവം. 28-ാംവാർഡ് ആശാവർക്കർ കെ.ആർ. ശ്രീജയെ ഒപ്പമുണ്ടായിരുന്ന ഭാരത് മാതാ കോളേജിലെ വിദ്യാർത്ഥികളുടെ മുന്നിൽവച്ച് ഒരു വീട്ടുടമ അധിക്ഷേപിച്ച് ഇറക്കിവിട്ടെന്നാണ് പരാതി. ഇതുസംബന്ധിച്ച് ശ്രീജ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി.