ചോറ്റാനിക്കര :ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ചോറ്റാനിക്കര ഗുരുമണ്ഡപം മുതൽ ചോറ്റാനിക്കര പഞ്ചായത്ത് ജംഗ്ഷൻ വരെ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. സിനിമാ നടി പൊന്നമ്മ ബാബു ചങ്ങലയിൽ ആദ്യ കണ്ണിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ്, റീസ് പുത്തൻവീട്ടിൽ, കെ.കെ. സിജു, ഇന്ദിര ധർമ്മരാജൻ, ലതാ ഭാസി, പുഷ്പ പ്രദീപ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.