മൂവാറ്റുപുഴ; കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ ഗ്രന്ഥശാല സെക്രട്ടറിമാരുടെ ഏകദിന ക്ലാസ് ഇന്നും ലൈബ്രേറിയൻമാരുടെ ക്ലാസ് നാളെയും വെള്ളൂർക്കുന്നം കാർഷിക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് രജ്സ്ട്രേഷൻ ആരംഭിക്കും. തുടർന്ന് നടക്കുന്ന ഗ്രന്ഥശാല സെക്രട്ടറിമാരുടെ ക്ലാസ് ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. നാളെ നടക്കുന്ന ലൈബ്രേറിയൻമാരുടെ ക്ലാസ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ.സോമൻ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളെ കുറിച്ച് വിദഗ്ദ്ധർ ക്ലാസെടുക്കും. 168 പേരാണ് ഓരോ ക്ലാസിലും പങ്കെടുക്കുന്നത്.