പറവൂർ: കേരളപ്പിറവിദിനത്തിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. സ്കൂൾ മുതൽ നഗരത്തിലെ കെ.എം.കെ ജംഗ്ഷൻ വരെയുള്ള രണ്ട് കിലോമീറ്ററിലധികം റോഡിലായിരുന്നു ചങ്ങല തീർത്തത്. എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട്, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മാനേജ്മെന്റ് പ്രതിനിധികൾ, രക്ഷാകർത്താക്കൾ, ജീവനക്കാർ, പി.ടി.എ ഭാരവാഹികൾ, ലഹരിക്കെതിരെ മുദ്രാവാക്യവും പ്ളക്കാർഡും ഉയർത്തി. ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു. സ്കൂൾ മാനേജറും എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയുമായ ഹരി വിജയൻ, യൂണിയൻ പ്രസിഡന്റ് സി.എൻ.രാധാകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് കെ.ബി.സുഭാഷ്, പ്രിൻസിപ്പൽ വി.ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ.ബിജു എന്നിവർ സംസാരിച്ചു.