ഫോർട്ട് കൊച്ചി: കൊച്ചി വൺ അസോസിയേഷനും കൊച്ചി ഹെൽത്ത് ഓർഗനൈസേഷനും ആയുർജനി ആയൂർവേദ ഹോസ്പിറ്റൽ തോപ്പുംപടിയുടെ സഹകരണത്തോടെ സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. ഹൈബി ഈഡൻ എം. പി ഉദ്ഘാടനം ചെയ്തു. ഡോ ലേഖ ദർശക് , ഡോ കീർത്തി സുധീർ, ഡോ. അനുപമ എൻ. എ. , എം.എസ്. ഷനോജ് എന്നിവരുടെ നേതൃത്വത്തിൽ 10 ഓളം മെഡിക്കൽ ടീം ക്യാമ്പ് നയിച്ചു . ചടങ്ങിൽ കൊച്ചി നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ പ്രശാന്ത് , കൗൺസിലർ ബെന്നി ഫെർണാണ്ടസ് , ഡോ ലേഖ ദർശക് , ഡോ കീർത്തി സുധീർ, രാജീവ് പള്ളുരുത്തി, ഹാരിസ് അബു , സലീം ഷുക്കൂർ, സി പി പൊന്നൻ എന്നിവർ സംസാരിച്ചു . ക്യാമ്പിന് സുബൈബത്ത് ബീഗം , ഷീജ സുധീർ, നജീബ് പള്ളുരുത്തി, ഷാഹുൽ ഹമീദ്, റ്റി.എ. ഷെരീഫ് , പി. എസ്. സുമയ്യ എന്നിവർ നേതൃത്വം നൽകി.