
കൊച്ചി: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോബിലിറ്റി സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നിയുക്തി -2022 മെഗാ ജോബ് ഫെയർ 12ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കളമശേരി സെന്റ്.പോൾസ് കോളേജിൽ നടക്കും. എൻജിനിയറിംഗ് ടെക്‌നോളജി, ഐ.ടി, ആരോഗ്യം, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം, ടെക്സ്റ്റൈൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്ന് നൂറിലധികം പ്രമുഖ സ്ഥാപനങ്ങൾ പരിപാടിയിൽ പങ്കെടുക്കും. എസ്.എസ്.എൽ.സി, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ, ഐ. ടി. ഐ, ഡിപ്ലോമ, ബിടെക് തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. www.jobfest.kerala.gov.in.