പറവൂർ: ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ നടന്ന മനുഷ്യശൃംഖലയിൽ നഗരവാസികൾ, സ്കൂൾ വിദ്യാർത്ഥികൾ, കുടുംബശ്രീ, റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ എന്നിവരടക്കം നിരവധി പേർ പങ്കെടുത്തു. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.ജെ.രാജു, പ്രതിപക്ഷ നേതാവ് ടി.വി.നിഥിൻ എന്നിവർ സംസാരിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ.ഷൈൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.