കൊച്ചി: മഹാരാജാസ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനും മഹാരാജാസ് മലയാളവിഭാഗവും സംയുക്തമായി 1977-80 കാലത്തെ സ്മൃതിമധുരം കൂട്ടായ്മയും മഹാരാജകീയ മലയാള ദിനാഘോഷവും കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.ഐ.സി.സി ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന ആത്മകഥയിലൂടെ മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാഡമിയുടെ പുരസ്‌കാരം നേടിയ പൂർവ വിദ്യാർത്ഥി പ്രൊഫ. ടി. ജെ. ജോസഫ് മുഖ്യാതിഥിയായി.

എം. വി. ബെന്നി, സംവിധായകൻ സിദ്ദിഖ്, കോളേജ് ഗവേണിംഗ് കൗൺസിൽ അംഗം ഡോ. എം.എസ്. മുരളി, മലയാളവിഭാഗം മേധാവി ഡോ. സുമി ജോയ് ഓലിയപ്പുറം, ഒ.എസ്.എ ജനറൽ സെക്രട്ടറി ആന്റണി ജോസഫ്, എ. കെ. രാജൻ, ബ്രിഗേഡിയർ എൻ. വി. നായർ, എം. വി. ജോസ്, രാജരാജേശ്വരി, ഐശ്വര്യ, വൈഷ്ണവി, അനുപ്രിയ എന്നിവർ പ്രസംഗിച്ചു,

മഹാരാജാസ് ഫിലിം ഫെസ്റ്റ് ലോഗോ സംവിധായകൻ സിദ്ദിഖ് പ്രകാശിപ്പിച്ചു.