
ഉദയംപേരൂർ: എഡ്രാക് ഉദയംപേരൂർ പഞ്ചായത്ത് കമ്മിറ്റി നടക്കാവിൽ ദീപം തെളിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ജയചന്ദ്രൻ ലഹരി പ്രതിജ്ഞ ചെല്ലിക്കൊടുത്തു. എഡ്രാക് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.എസ്. വിജയൻ, സെക്രട്ടറി ബി. മധുസൂദനൻ, ജില്ലാ വൈസ് പ്രസിഡന്റ് ആർ. നന്ദകുമാർ, കെ.എ. ഉണ്ണിത്താൻ, ഉമ നായർ, ആർ.എസ്. വർമ്മ എന്നിവർ നേതൃത്വം നൽകി.