നെടുമ്പാശേരി: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെയും കാർഷിക പദ്ധതികൾ പ്രഖ്യാപിച്ച് കർഷക ക്ഷേമം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും അഖിലേന്ത്യാ കിസാൻ സഭ സംഘടിപ്പിച്ച കർഷക പ്രതിഷേധ കൂട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഷാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഇസ്മയിൽ പൂഴിത്തറ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എ.ഷംസുദ്ദീൻ, കിസാൻ സഭാ നേതാക്കളായ വി. സൈദുമുഹമ്മദ്, കമാൽ, ബി.രാധാകൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു.