കൊച്ചി: നെടുങ്ങാട് കൊച്ചുതറ വത്സലൻ കൊലചെയ്യപ്പെട്ടിട്ട് മൂന്നുമാസം തികയുമ്പോഴും പൊലീസ് അന്വേഷണം ഇഴയുന്നുവെന്ന് ആരോപിച്ച് കേരളപ്പിറവി ദിനത്തിൽ വഞ്ചിസ്ക്വയറിൽ പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു. സീനിയർ അഡ്വ. കെ.എസ്. മധുസുദനൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പ്രസാദ് കാകൻ അദ്ധ്യക്ഷത വഹിച്ചു.

സാഹിത്യകാരൻ ജോയ് നായരമ്പലം, പി.ടി. സുരേഷ് ബാബു, കെ.വി. ഷിനു, എൻ.എ. ജയിൻ, വി.സി. രവി, എൻ.കെ. സജീവൻ, സനൽകുമാർ, എ.ആർ. സുരേഷ് ബാബു, കെ.എസ്. ശ്രീരാജ്, കൺവീനർ കെ.ജെ. ഫ്രാൻസിസ്, അഗസ്റ്റിൻ മണ്ടോത്ത് എന്നിവർ സംസാരിച്ചു.