മട്ടാഞ്ചേരി: ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും രക്ഷകർത്താക്കളും അദ്ധ്യാപകരും മനുഷ്യ ശൃംഖല തീർത്തു. മട്ടാഞ്ചേരി ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ ഹയർസെക്കൻഡറി സ്കൂൾ,ആസിയാ ബായി ഹയർസെക്കൻഡറി സ്കൂൾ,ഹാജീസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൂൾ എന്നിവ സംയുക്തമായാണ് മനുഷ്യ ശൃംഖല തീർത്തത്.

ശൃംഖല നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. ഗുജറാത്തി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മേരി നിമ റിമല്ലോ,കെ.ബി അഷറഫ്,എം.എം സലീം,ചേതൻ.ഡി ഷാ,അസീസ് പട്ടേൽ സേഠ് തുടങ്ങിയവർ സംസാരിച്ചു.