മട്ടാഞ്ചേരി: മട്ടാഞ്ചേരി ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും കേരള പിറവി ദിനാഘോഷവും നടത്തി. പരിപാടി എൻ.കെ.എം. ഷരീഫ് ഉദ്ഘാടനം ചെയ്തു. മാനേജർ ചേതൻ.ഡി. ഷാ അദ്ധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി എസ്.പി.എ ഷാബി ലഹരി വിരുദ്ധ സന്ദേശം നൽകി. പ്രധാനദ്ധ്യാപിക ബിന്ദു ബി. നായർ,കെ.ബി. സലാം, ഷാറ്റ്ലി മെൻഡസ് തുടങ്ങിയവർ സംസാരിച്ചു.