1
ഐലൻഡിൽ ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ നവീകരിച്ച ഓഫീസ് കസ്റ്റംസ് കമ്മീഷ്ണർ പി.ജയദീപ് ഉദ്ഘാടനം ചെയ്യുന്നു

തോപ്പുംപടി: ഐലൻഡിൽ ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ നവീകരിച്ച പുതിയ ഓഫിസ് കസ്റ്റംസ് കമ്മിഷണർ പി. ജയദീപ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ചേംബർ പ്രസിഡന്റ്‌ അരുൺ ഡേവിഡ് മൂക്കൻ അദ്ധ്യക്ഷത വഹിച്ചു. ചേംബർ മുൻ പ്രസിഡന്റുമാരായ വികാസ് അഗർവാൾ, എബ്രഹാം ഫിലിപ്പ്, രാജേഷ് അഗർവാൾ, മാനേജിംഗ് കമ്മിറ്റി അംഗം പി. വൈദ്യനാഥൻ എന്നിവർ സംബന്ധിച്ചു.

ഇന്ത്യൻ ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി കയറ്റുമതി-ഇറക്കുമതി യുമായി ബന്ധപ്പെട്ടു നൽകിവരുന്ന സേവനങ്ങൾ ഈ ഓഫീസിൽ തുടർന്നും നൽകുമെന്ന് ചേംബർ ഭാരവാഹികൾ അറിയിച്ചു.