
വൈപ്പിൻ: സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റി 'തെരുവ് വിചാരണ' നടത്തി. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. വിവേക് ഹരിദാസ് അദ്ധ്യക്ഷനായി.
വൈപ്പിൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡോണോ, ഡി.സി.സി. ജനറൽ സെക്രട്ടറി എം.ജെ. ടോമി, യു.ഡി.എഫ് ചെയർമാൻ വി.കെ. ഇക്ബാൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജു കണ്ണങ്ങാനാട്ട്, അഡ്വ. തങ്കരാജ്, സ്വാതിഷ് സത്യൻ, രാജേഷ് ചിദംബരം, സേവാദൾ ജില്ലാ ചെയർമാൻ രാജു കല്ലുമടം, പോൾ ജെ. മാമ്പിളി, മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രശാന്ത്, സാജു മാമ്പിള്ളി എന്നിവർ പ്രസംഗിച്ചു.