മൂവാറ്റുപുഴ: റവന്യൂ ജില്ലാ ശാസ്ത്രമേളയ്ക്ക് ഇന്ന് തിരി തെളിയും. മൂവാറ്റുപുഴ നിർമ്മല എച്ച്.എസ്.എസിൽ രാവിലെ പത്തിന് നഗരസഭ ചെയർമാൻ പി.പി.എൽദോസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എ.ഉദ്ഘാടനം ചെയ്യും. തുടർന്ന് ഹൈസ്‌കൂൾ വിഭാഗം ശാസ്ത്രമേള നടക്കും. ശാസ്ത്ര മേളയ്ക്കായി 224 വിദ്യാർത്ഥികൾ രജിസ്റ്റർചെയ്തു. യു.പി, ഹൈസ്‌കൂൾ ടീച്ചിംഗ് എയ്ഡ്, ടീച്ചിംഗ് പ്രൊജക്ട് മത്സരവും വേദിയിൽ നടക്കും.
>> സെന്റ് അഗസ്റ്റിൻ ജി.എച്ച് എസ്.എസ്: ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അറ്റ്‌ലസ് മേക്കിംഗ്, പ്രാദേശിക ചരിത്ര രചന, പ്രസംഗം, ഹൈസ് സ്‌കൂൾ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ മത്സരങ്ങൾ. 253 പേർ രജിസ്റ്റർ ചെയ്തു.
>> എസ്.എൻ.ഡി.പി എച്ച്.എസ്.എസ്: ഹൈസ്‌കൂൾ വിഭാഗം ഗണിതശാസ്ത്രമേള . 392 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു. ഹയർ സെക്കൻഡറി വിഭാഗം സെമിനാറും പേപ്പർ അവതരണവും ഇവിടെയാണ്.
>> ഗവ.മോഡൽ എച്ച്.എസ്.എസ്, ശിവൻകുന്ന് ജി.എച്ച്.എസ്.എസ് : പ്രവൃത്തി പരിചയമേളയിൽ 1380 വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.
>> തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ: വൊക്കേഷണൽ എക്‌സ്‌പ്പോ.
കോട്ടയം, എറണാകുളം ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം മേഖലയിലെ 65 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂകൂളിലെ വിദ്യാർത്ഥികൾ പഠനത്തിന്റെ ഭാഗമായി നിർമ്മിച്ച വിവിധ ഉത്പന്നങ്ങളുടെ പ്രദർശനനവും വിപണനവും ഉൾക്കൊള്ളുന്നതാണ് എക്‌സ്‌പോ. 67സ്റ്റാളുകളും ഇവിടെയുണ്ടാകും. രാവിലെ 11ന് മത്സരം വിലയിരുത്തിയ ശേഷം പൊതുജനത്തിന് പ്രവേശനംഅനുവദിക്കും. ശാസ്ത്രമേളയിൽ പൊതുജനത്തിന് പ്രവേശനമുള്ള ഏകമേള എക്‌സ്‌പോയാണ്.