x

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ മലയാള വിഭാഗത്തിന്റെയും സാംസ്കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് പ്രിൻസിപ്പൽ എം.ആർ. രാഖി പ്രിൻസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളുടെ വ്യത്യസ്ത കലാപരിപാടികളും വിദ്യാർത്ഥികൾക്കായി ചോദ്യോത്തരവേളയും കേരളത്തെ സംബന്ധിച്ചുള്ള ചോദ്യോത്തര വേളയും നടന്നു. വൈസ് പ്രിൻസിപ്പൽ ഫാ. ജിംജു പത്രോസ്, കെ.ജി ഇൻചാർജ് ബെറ്റലൂണ ബേസിൽ എന്നിവർ പരിപാടിയിൽ പങ്കാളികളായി.

തുടർന്ന് വിദ്യാർത്ഥികളെ അണിനിരത്തി ജീവിതമാണ് ലഹരി എന്ന ആശയം ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ലഹരി വിരുദ്ധ ശൃംഖല മിനി ബൈപ്പാസിൽ സംഘടിപ്പിച്ചു. മലയാള വിഭാഗം മേധാവി സാന്ദ്ര ചന്ദ്രൻ, സാംസ്കാരിക സമിതി കൺവീനർ ജ്യോതി എം.കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.