ko

കുറുപ്പംപടി: കോടനാട് എസ്.എൻ.ഡി.പി സ്കൂളിൽ ലഹരിവിരുദ്ധ പരിപാടിയായ ഒരുതിരി വെട്ടം സംഘടിപ്പിച്ചു. കേരളപ്പിറവി ദിനത്തിൽ കുട്ടികൾ അണിനിരന്ന റാലി സ്കൂൾ മാനേജർ ടി.എൻ. രാജൻ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് പ്രതിജ്ഞ ചൊല്ലി. പി.ടി.എ പ്രസിഡന്റ് പ്രവീൺ കുമാർ കെ.വി ദീപം പകർന്നു. നാട്ടുകാരും രക്ഷിതാക്കളും കുട്ടികളുമുൾപ്പെടെ ലഹരിക്കെതിരെ കൈയ്യൊപ്പ് പതിപ്പിച്ചു. ഹെഡ്മിസ്ട്രസ് ദീപ കുര്യൻ, സ്കൂൾ ലീഡർ ജ്യോതിക ജിജിത്, അസിസ്റ്റന്റ് ലീഡർ ജയരാജ് വി.ആർ എന്നിവർ സംസാരിച്ചു.