
തൃക്കാക്കര: കാക്കനാട് മാർ അത്തനേഷ്യസിൽ ലഹരി വിരുദ്ധ സംഗമം നടത്തി. തൃക്കാക്കര നഗരസഭാ ചെയർപേഴ്സൻ അജിത തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി സംഘം പ്രസിഡന്റ് ഗോപകുമാർ കെ.കെ.അദ്ധ്യക്ഷത വഹിച്ചു. തൃക്കാക്കര എസ്.ഐ അനീഷ് മുഖ്യാതിഥിയായിരുന്നു.
എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.എസ്. ഇബ്രാഹിം ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ബിബു പുരാവത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗൺസിലർമാരായ സി.സി. വിജു.ഉണ്ണി കാക്കനാട്.കാക്കനാട് ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും സംഗമത്തിൽ പങ്കെടുത്തു.