
തൃപ്പൂണിത്തുറ: കേരള സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടത്തുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായ ലഹരി വിരുദ്ധ ശൃംഖലയിൽ തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും അണി ചേർന്നു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിക്കുകയും ചെയ്തു. സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ ഷിജു ആന്റണി, പി.റ്റി.എ. വൈസ് പ്രസിഡന്റ് യു.എ. രാജേഷ്, പ്രിൻസിപ്പൽമാരായ എൻ.കെ. പൊന്നമ്മ, സെറീന റാഫി എന്നിവർ നേതൃത്വം നൽകി.