x
പ്രതിഷേധ ജ്വാല കെ. ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് സമീപം.

തൃപ്പൂണിത്തുറ: എഡ്രാക്ക് തൃപ്പൂണിത്തുറ മേഖല കമ്മി​റ്റിയുടെ നേതൃത്വത്തിൽ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മയക്കുമരുന്നിനും എതിരെ നടന്ന സദസ് കെ. ബാബു എം.എൽ.എ. മെഴുക് തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള സിഗ്നേച്ചർ കാമ്പയിൻ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു.

എഡ്രാക്ക് ജില്ലാ സെക്രട്ടറി പി.സി. അജിത്ത്കുമാർ, ആർ. നന്ദകുമാർ, മേഖല പ്രസിഡന്റ് കെ.എ. ഉണ്ണിത്താൻ, സെക്രട്ടറി മധുസൂദനൻ, കൗൺസിലർ രാജി അനിൽ, ജി.ടി. പിള്ള എന്നിവർ നേതൃത്വം നൽകി. തുടർന്ന് മയക്കുമരുന്നിനെതിരെ കെ.എ. ഉണ്ണിത്താൻ രചിച്ച ചൂണ്ടുപലക എന്ന സ്കിറ്റ് പ്രേമരാജേന്ദ്രൻ അവതരിപ്പിച്ചു.