
കൊച്ചി: ഓണം ബംബർ സൂപ്പർ ഹിറ്റായതോടെ ക്രിസ്മസ് ബംബറും 25 കോടിയാക്കാമെന്ന് വകുപ്പ് നിർദ്ദേശിച്ചെങ്കിലും 16 കോടിയായി നിശ്ചയിച്ചു. ക്രിസ്മസ് -ന്യൂ ഇയർ ബംബർ ടിക്കറ്റിന് 400 രൂപയാണ് വില. നറുക്കെടുപ്പ് ജനുവരി 19ന്. 10 സീരീസുകളിലായി 90 ലക്ഷം ടിക്കറ്റ് അച്ചടിക്കും.
മൂന്നു വർഷമായി 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയും.
10 കോടിയുടെ പൂജാ ബംബർ നറുക്കെടുപ്പ് ദിവസമായ ഈ മാസം 20ന് ക്രിസ്മസ് ന്യൂ ഇയർ ബംബറിന്റെ വില്പന ആരംഭിക്കും. 16 കോടിയിൽ ടാക്സ് ഉൾപ്പെടെയുള്ള കിഴിവുകൾ കഴിഞ്ഞ് 10.08 കോടി രൂപ വിജയിക്ക് ലഭിക്കും.
കഴിഞ്ഞ ക്രിസ്മസ് ബംബർ ടിക്കറ്റ് 47,40,000 അച്ചടിച്ചതിൽ 4,000 മാത്രമാണ് ബാക്കിവന്നത്.
മറ്റ് സമ്മാനങ്ങൾ
രണ്ടാം സമ്മാനം - 10 ലക്ഷം വീതം 10 പേർക്ക്
മൂന്നാം സമ്മാനം - 1 ലക്ഷം വീതം 20 പേർക്ക്