sasthramela

കൊച്ചി: അയ്യായിരത്തിലേറെ കൗമാര -ശാസ്ത്ര പ്രതിഭകൾ മാറ്റുരക്കുന്ന എറണാകുളം റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് മൂവാറ്റുപുഴയിൽ തിരിതെളിഞ്ഞു. ശാസ്ത്ര- ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- ഐ.ടി മേളകളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്നത്.

പ്രധാനവേദിയായ നിർമ്മല ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.പി. എൽദോസ്, പി.വി. ശ്രീനിജൻ എം.എൽ.എ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി.ജി. അലക്‌സാണ്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എസ്.എൻ.ഡി.പി. സ്‌കൂൾ പ്രിൻസിപ്പൽ ടി​.രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.