m

കുറുപ്പംപടി: ഒട്ടുമിക്ക കിണറുകളും വറ്റി. കനാൽവെള്ളത്തെ ആശ്രയിക്കുന്നവരും വെള്ളംകിട്ടാതെ വലയുന്നു. പെരിയാർവാലി കനാലുകളുടെ ശുചീകരണ പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാരുടെ ജോലിയും വൈകുന്നതിനാൽ ശുദ്ധജലം എന്ന് കിട്ടുമെന്ന ആശങ്കയിലാണ് കർഷകർ അടക്കമുള്ള മുടക്കുഴ,​ രായമംഗലം,​ അശമന്നൂർ,​ വേങ്ങൂർ,​ പട്ടിമറ്റം തുടങ്ങിയ പഞ്ചായത്തുകളിലെ താസമക്കാർ.

എല്ലാ പഞ്ചായത്തുകളിലും തൊഴിലുറപ്പ് തൊഴിലാളികളുടെ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കരാർപണികൾ ഉടൻ പൂർത്തിയാക്കി കനാൽ വെള്ളം തുറന്നുവിടാൻ അടിയന്തര നടപടിയെടുക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.

വർക്ക് ഷെഡ്യൂൾ അനുവദിക്കാത്തതിനാൽ ചിലയിടങ്ങളിൽ പണികൾ മുടങ്ങി. ഉയർന്ന പ്രദേശങ്ങളിൽ ടാങ്കൾ ലോറിയിൽ പഞ്ചായത്ത് അധികൃതർ വെള്ളം എത്തിച്ചു കൊടുക്കുകയാണ് ഇപ്പോൾ.

''കനാലിന്റെ കരാർപണികൾ ഉടൻ തീർത്ത് വെള്ളം തുറന്നുവിടണമെന്ന് മുടക്കുഴ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടിട്ടുണ്ട്""

പി.പി.അവറാച്ചൻ,

പ്രസിഡന്റ്,​ മുടക്കുഴ

ഗ്രാമപഞ്ചായത്ത്