
പറവൂർ: മനയ്ക്കപ്പടി എസ്.എൻ. ജിസ്റ്ര് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആർട്സ് ആൻഡ് ലിറ്റററി ക്ളബ്ബ്, ഫിലിം ക്ളബ്ബ് എന്നിവയുടെ ഉദ്ഘാടനം ഗുരുദേവ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ബൈജു വിവേകാനന്ദൻ നിർവഹിച്ചു. മാനേജർ പ്രിൻസ് ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി. സജീവൻ, എസ്റ്റേറ്റ് മാനേജർ അജിത് പണിക്കശ്ശേരി, പ്രിൻസിപ്പൽ കെ.എസ്. പ്രവീൺകുമാർ, ഡോ. കെ.ജെ. ജയിംസ്, വർഷ ബൈജു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നാടൻപാട്ട് നടന്നു.