കൊച്ചി: കേരള അഡ്വക്കേറ്റ് ക്ളാർക്‌സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷനും സംസ്ഥാന പ്രസിഡന്റ് പി.പി. രാഘവന് യാത്രഅയപ്പും 5ന് വൈകിട്ട് മൂന്നിന് കലൂർ റന്യൂവൽ സെന്ററിൽ നടക്കും. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ജസ്റ്റിസ് എൻ. നാഗരേഷ് മുഖ്യാതിഥിയാകും. ടി.ജെ. വിനോദ് എം.എൽ.എ, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, വി. ഹരിനായർ, ഹണി എം. വർഗീസ്, കെ. സോമൻ, വി.കെ. രാജേന്ദ്രൻ, പി.പി. രാഘവൻ, ടി.ഡി. രാജപ്പൻ തുടങ്ങിയവർ സംസാരിക്കും.