
പള്ളുരുത്തി: വടക്കേ ചെല്ലാനം പാടശേഖരത്തിൽ പുത്തംപറമ്പിൽ ജിനുവിന്റെ നെൽപ്പാടത്ത് വിളഞ്ഞ ചെട്ടിവിരിപ്പ് നെൽവിളവ് കൊയ്യാനും കൃഷി അനുഭവം പങ്കുവെക്കുവാനും വിദ്യാർത്ഥികളെത്തി. നെൽ പാഠം പദ്ധതിയിൽ ചെല്ലാനം സെന്റ് മേരീസ് ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളാണെത്തിയത്. കൊച്ചി ആർ.ഡി.ഒ പി. വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. കൊയ്ത്തിനെത്തിയ പ്രായമേറിയ വീട്ടമ്മമാരിൽ നിന്ന് പഴയകാല കൊയ്ത്തനുഭവങ്ങൾ വിദ്യാർത്ഥികൾ കേട്ടറിഞ്ഞു. സൊസൈറ്റി പ്രസിഡന്റ് അഡ്വ. കെ. എക്സ്. ജൂലപ്പൻ , സെക്രട്ടറി എം.എൻ. രവികുമാർ, സ്കൗട്ട് മാനേജർ എമർസലിൻ ലൂയീസ്, പാടശേഖരം പ്രസിഡന്റ് റ്റി.എ. ഡാൾഫിൻ, കൃഷിയുടമ ജിനു തുടങ്ങിയവർ നേതൃത്വം നൽകി.