
പറവൂർ: ലഹരിവിരുദ്ധ ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് മാല്യങ്കര എസ്.എൻ.എം കോളേജിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പി.ടി.എ പ്രതിനിധികൾ, ജീവനക്കാർ, തദ്ദേശ സ്വയംഭരണസ്ഥാപന അംഗങ്ങൾ എന്നിവർ ചേർന്ന് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. എൻ.എസ്.എസ്., എൻ.സി.സി വിഭാഗവും വിമുക്തി ക്ലബ്ബും സംയുക്തമായാണിത്. പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത ഉദ്ഘാടനം ചെയ്തു.
വിമുക്തി ക്ലബ്ബ് കോ-ഓർഡിനേറ്റർ വി.എസ്. ശ്രീജ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡോ. വി.സി. രശ്മി, കെ.ഡി. വിപിൻ, വി.എസ്. ശ്രീജ, ജെ. അഖിൽ, ഷാഹിർ മുഹമ്മദ് തുടർങ്ങിയവർ സംസാരിച്ചു. പ്രതീകാത്മകമായി ലഹരിഭൂതത്തെ കത്തിച്ചു. കോളേജ് മുതൽ മാല്യങ്കര വരെ നിർമ്മിച്ച മനുഷ്യചങ്ങലയിൽ രണ്ടായിരത്തോളം പേർ കണ്ണികളായി.